കുറുങ്ങോട്ടു നാടിൻ്റെ ചരിത്രകാരനെ അനുസ്മരിച്ചു

ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ പ്രദേശത്തിൻ്റെ – കുറുങ്ങോട്ടു നാടിൻ്റെ ചരിത്രകാരനും പൊതുമരാമത്ത് വകുപ്പിൽ നിന്നും വിരമിച്ച ഉന്നതോദ്യോഗസ്ഥനുമായിരുന്ന കെ.പി.അബ്ദുൾ മജീദിനെ പുന്നോൽ തണൽ ഫൌണ്ടേഷൻ അനുസ്മരിച്ചു.
എഴുത്തുകാരനും പ്രഭാഷകനുമായ വി.മനോജ് അനുസ്മരണ ഭാഷണം നടത്തി. ചെയർമാൻ പി.എം. അബ്ദുൾ നാസിർ അധ്യക്ഷത വഹിച്ചു.
പി.വി. നന്ദഗോപാൽ, എൻ.വി അജയകുമാർ, ഡോ. എം. മുഹമ്മദ്‌, റബീസ് അബ്ദുസ്സമദ്, പി.സി. അബ്ദുൽ ലത്തീഫ് പി.എം മുനീർ ജമാൽ, സി.എച്ച്.സലീം, സി.എച്ച്. ഹാഫിസ്, സി.എച്ച്.മുനീർ, എ.പി.കോമു എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ