'സാന്ത്വനം മാഹി' വിവിധ പരിപാടികളോടെ അന്താരാഷ്ട്ര വനിതാ ദിനാഘോഷിച്ചു

മാഹി :സാന്ത്വനം മാഹിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനമാഘോഷിച്ചു.
വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി പള്ളൂർ അറവിലകത്ത് പാലത്തെ മത്തത് ഹൗസിലെ 94 കാരി കുഞ്ഞിമാതു അമ്മയെ സാന്ത്വനം ഭാരവാഹികൾ അവരുടെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു.

ആഘോഷ പരിപാടികൾ മാഹി റീജീണ്യൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വെച്ച് അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണയുടെ മാതാവ് രാം പ്യാരി, മാഹി എസ് ഐ റീന ഡേവിഡ് എന്നിവരെ ആദരിച്ചു.
വനിതാ ദിനത്തോടനുബന്ധിച്ച് സാന്ത്വനം മാഹി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് വിശിഷ്ട വ്യക്തികൾ സമ്മാനങ്ങൾ വിതരണം ചെയ്തു

മാഹി മുനിസിപ്പാലിറ്റി കമ്മീഷണർ കെ പി അനിൽകുമാർ അധ്യക്ഷത വഹിച്ചു.
അസി.എഞ്ചിനീയർ രാജേന്ദ്രൻ വി വി ആശംസാ ഭാഷണം നടത്തി
സാന്ത്വനം മാഹി ചെയർപേഴ്സൺ പി പി സരസ്വതി സ്വാഗതവും
സൂപ്പർവൈസർ വസന്ത നന്ദിയും പറഞ്ഞു.തുടർന്ന് വേദിയിൽ കലാ പരിപാടികൾ അരങ്ങേറി.

വളരെ പുതിയ വളരെ പഴയ