മലയാള കലാഗ്രാമത്തിലെ ആർട്ട് സിംഫണി ചിത്രപ്രദർശനം നാളെ സമാപിക്കും

മാഹി: മലയാള കലാഗ്രാമത്തിലെ നാല് പ്രശസ്ത ചിത്രകാരന്മാരുടെ ചതുർദിന ചിത്രപ്രദർശനം നാളെ സമാപിക്കും.

എം.വി.ദേവൻ ആർട്ട് ഗാലറിയിൽ വെച്ച് രമേശ് ബാബു (ബാംഗ്ളൂർ) രാജ് ബലറാം (കൊച്ചിൻ) രാജേഷ് പിള്ള (മുംബൈ ) ശിവൻ കൈലാസ് (കാസർഗോഡ്) എന്നിവരുടെ വ്യത്യസ്ത തലങ്ങളി ലുള്ള അമ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കി യിട്ടുള്ളത്.

പ്രൊഫ. അജയകുമാർ [തിരുവനന്തപുരം ] പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ വത്സരാജ് തുടങ്ങി നിരവധി പ്രമുഖരും ചിത്രകല വിദ്യാർത്ഥികളും അധ്യാപകരും പ്രദർശനം കാണുവാനായി എത്തി.
കലാനിരൂപകൻ എം.ഹ രീന്ദ്രൻ മാസ്റ്ററാണ് ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തത്.നാല് ദിവസത്തെ പ്രദർശനം നാളെ സമാപിക്കും

വളരെ പുതിയ വളരെ പഴയ