മാഹി : പള്ളൂർ പി മാർട്ട് സൂപ്പർ മാർക്കറ്റിൽ ഇന്നലെ രാവിലെ തീ പിടുത്തമുണ്ടായി.
രാവിലെ കട തുറന്നയുടനെ തീ പടരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
പള്ളൂർ പോലീസും, മാഹി ഫയർ യൂണിറ്റും സ്ഥലത്തെത്തി.
പള്ളൂരിലെ തീയണയും മുമ്പെ മാഹി വളവിൽ ബീച്ചിൽ ഹാർബറിനകത്തെ കുറ്റിക്കാടിന് തീപടർന്നതായി ഫയർ ഫോഴ്സിന് വിവരം ലഭിച്ചു.
ഉടൻ ബീച്ച് റോഡിലേക്ക് കുതിച്ചെത്തി ആളിപ്പടർന്ന തീ അണച്ചു.
വേനലിന് ചൂടേറിയതോടെ തീപിടുത്തവും പതിവായിരിക്കുകയാണ്.
ഏതാ ന്യൂ ദിവസങ്ങൾക്ക് മുമ്പ് ചെറുകല്ലായി, മാഹി കോടതിക്ക് മുൻ വശം എന്നിവിടങ്ങളിലും തീ പടർന്നിരുന്നു.
പൂഴിത്തല ആസ്യ റോഡ് ബീച്ചിലും കഴിഞ്ഞ ദിവസം തീ പടർന്നു പിടിച്ചിരുന്നു.
മാഹി ഹാർബറിനകം കുറ്റിക്കാട് വൃത്തിയാക്കാത്തതിനാൽ ഉണങ്ങി നില്ക്കുന്ന കുറ്റിക്കാടിന് തീപടർന്ന് മത്സ്യബന്ധന സാമാഗ്രികൾ കത്തി നശിക്കുമെന്ന ഭീതിയിലാണ് മത്സ്യത്തൊഴിലാളികൾ
ഇൻചാർജ് ലീഡിങ്ങ് ഫയർമാൻ യു.കെ. രാഗേഷ് , ഫയർമാൻ മാരായ വി.പി. ബിജു, സനൂപ് വളവിൽ , ഡ്രൈവർ ഗോവിന്ദൻ എന്നിവരടങ്ങിയ സംഘമെത്തിയാണ് പള്ളൂർ, മാഹി ബീച്ച് റോഡ് പ്രദേശങ്ങളിലെ തീയണച്ചത്