മാഹി പബ്ലിക് സർവ്വൻ്റ്സ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ അമ്പതാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഷട്ടിൽ ബാഡ്മിൻ്റൻ ടൂർണമെൻ്റ് സംഘടിപ്പിച്ചു

മാഹി പബ്ലിക് സർവ്വൻ്റ്സ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ അമ്പതാം വാർഷികാഘോഷത്തോടനുബന്ധിച്ച് മയ്യഴിയിലെ സർക്കാർ ജീവനക്കാര്‍ക്കായി ഷട്ടിൽ ബാഡ്മിൻ്റൻ ടൂർണമെൻ്റ് മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ചു.

മത്സരത്തിൻ്റെ ഉദ്ഘാടനം മാഹി സബ് ഇൻസ്പെക്ടർ റീന മേരി ഡേവിഡ് നിർവ്വഹിച്ചു. ആഘോഷക്കമ്മിറ്റി ചെയർമാൻ സി എച്ച് പ്രഭാകരൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് ക്രഡിറ്റ് സൊസൈറ്റി പ്രസിഡണ്ട് എം.സി. ജീവാനന്ദൻ  സ്വാഗതവും വൈസ് പ്രസിഡണ്ട് പി കെ സതീഷ് കുമാർ നന്ദിയും പറഞ്ഞു.
8 പുരുഷ ടീമുകളും 4 വനിതാ ടീമുകളും പങ്കെടുത്ത ആവേശകരമായ ഷട്ടില്‍ ബാഡ്മിന്‍റന്‍ ഡബിള്‍സ് പുരുഷ വിഭാഗത്തിൽ പ്രസാദ് പി.വി – ജിജിത്ത് എന്നിവർ ഒന്നാം സ്ഥാനവും ധനേഷ് പി – കിരൺ എന്നിവർ രണ്ടാം സ്ഥാനവും പ്രതീഷ് – രാജേഷ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാവിഭാഗത്തില്‍ അമിത – മനീഷ ടീം ഒന്നാം സ്ഥാനവും അക്ഷയ – ഷിജില മേരി ടീം രണ്ടാം സ്ഥാനവും ലത്തീഷ്മ ജോതിഷ് – വിദ്യ ജെ സി ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വളരെ പുതിയ വളരെ പഴയ