കോഴിക്കോട് കോപ്പറേഷന് വേണ്ടി ULCC ലെ അമൽദാസ് ഡിസൈൻ ചെയ്ത ഫൂട്ട് ഓവർ ബ്രിഡ്ജിന് 2023മാർച്ച് 3, 4 തിയ്യതികളിൽ ഹൈദരബാദിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് സംഘടിപ്പിച്ച നാഷണൽ അവാർഡ് ഫോർ എക്സലൻസ് ഇൻ ആർക്കിടെക്ചർ (ഇൻഡസ്ട്രി / ഇൻഫ്രാസ്ട്രക്ചർ ) വിഭാഗത്തിൽ പേരാമ്പ്ര സ്വദേശിയായ അമൽദാസ് ഫൈനലിൽ എത്തുകയും ഇന്ത്യയിൽ ടോപ്പ് 3 യിൽ ഇടം നേടുകയും ചെയ്തു.
ഊരാളുങ്കൽ സൊസൈറ്റിയിൽ ആർക്കിടെക്റ്റായ അമൽദാസ് കോഴിക്കോട് കോർപറേഷനു വേണ്ടി രൂപകൽപന ചെയ്ത് പുതിയ ബസ്റ്റാന്റിന് മുൻപിൽ സ്ഥാപിച്ച ഫുട് ഓവർബ്രിഡ്ജ് ആണ് ദേശീയ അംഗീകാരത്തിന് അർഹമായത്.
ഊരാളുങ്കലിനു വേണ്ടി പേരാമ്പ്ര ബസ്‌സ്റ്റാൻഡ് നവീകരണവും രൂപകൽപന ചെയ്തത് അമൽദാസ് എന്ന യുവ ആർക്കിടെക്ടാണ്.
ഒളവിലം രാമ കൃഷ്ണ ഹൈസ്കൂളിലെ മുൻ പ്രധാന അധ്യാപകൻ എം എം ദാസൻ മാസ്റ്ററുടെയുംസബിതയുടേയും മകനാണ് അമൽദാസ്.