റോഡ് നവീകരണം : പള്ളൂരിൽ മാർച് 13 മുതൽ ഗതാഗത നിയന്ത്രണം

മയ്യഴി :പാറാൽ-പള്ളൂർ-ചൊക്ലി റോഡിന്റെ നവീകരണം നടക്കുന്നതിനാൽ 13 മുതൽ 16 വരെ രാത്രി എട്ടുമുതൽ രാവിലെ ആറുവരെ പള്ളൂരിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും.

തലശ്ശേരി ഭാഗത്തുനിന്ന് ചൊക്ലിയിലേക്ക് പോകുന്ന വാഹനങ്ങൾ മാടപ്പീടിക, ഇടയിൽപ്പീടിക, പൂക്കോം വഴി ചൊക്ലിയിലേക്കും ചൊക്ലിയിൽനിന്ന് തലശ്ശേരിയിലേക്ക് പോകുന്ന വാഹനങ്ങൾ പൂക്കോം, ഇടയിൽപ്പീടിക, മാടപ്പീടിക വഴി തലശ്ശേരിയിലേക്കും പോകേണ്ടതാണെന്ന് മാഹി പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

കല്ലായി-പന്തക്കൽ റേഡിന്റെ നവീകരണം നടക്കുന്നതിനാൽ കല്ലായിമുതൽ പള്ളൂർ വരെ 11, 12 തീയതികളിലും ചൊക്ലി-പെരിങ്ങാടി റോഡിന്റെ പ്രവൃത്തി നടക്കുന്നതിനാൽ 18, 19 തീയതികളിലും പള്ളൂർ-മൂലക്കടവ് റോഡിന്റെ പ്രവൃത്തി നടക്കുന്നതിനാൽ 20 മുതൽ 23 വരെയും ഈ റോഡുകളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും.

വളരെ പുതിയ വളരെ പഴയ