മാഹി: ആർട്ട് സിംഫണി എന്ന പേരിൽ മാഹി മലയാള കലാ ഗ്രാമത്തിൽ വെച്ച് നാല് ചിത്രകാരൻമാരുടെ ചതുർദിന ചിത്രകലാ പ്രദർശനം മാർച്ച് 11 മുതൽ 14. വരെ നടക്കും.
11 ന് കാലത്ത് 11 മണിക്ക് ചിത്രകാരനും, മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രിയുമായ ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യും രമേശ് ബാബു (ബാംഗ്ളൂർ) രാജ് ബലറാം (കൊച്ചിൻ) രാജേഷ് പിള്ള (മുംബെ ) ശിവൻ കൈലാസ് (കാസർഗോഡ്) എന്നിവരുടെ വ്യത്യസ്ത
തലങ്ങളിലുള്ള അമ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്.
വാർത്താ സമ്മേളനത്തിൽ ചിത്രകാരൻമാരായ രാജ്ബലറാം, ശിവൻ കൈലാസ് എന്നിവർ സംബന്ധിച്ചു.
#tag:
Mahe