മാഹി : മാഹി പുത്തലം ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ചുള്ള ഭഗവതിയുടെ പുറപ്പാട് മഞ്ചക്കൽ പുഴയോരത്ത് നിന്നും ആരംഭിച്ച് കുളിച്ചെഴുന്നള്ളത്തോട് കൂടി ക്ഷേത്രത്തിലെത്തിച്ചേർന്നു.
ഉത്സവത്തിന്റെ മൂന്നാം ദിനമായ ചൊവ്വാഴ്ച്ച മണ്ടോളയിൽ നിന്നുള്ള ഇളനീർ വരവും , നട്ടത്തിറയും, ചാർത്തലും തുടർന്ന് നടന്ന ഗുളികൻ വെള്ളാട്ടത്തിന് ശേഷം കൊടുക്ക ചടങ്ങും നടന്നു.
ഇന്നലെ രാത്രി 9 മണിക്ക് ശേഷം പാമ്പൂരി കരുവൻ, ഗുളികൻ , പോതി, തോലൻമൂപ്പൻ, തലശ്ശിലോൻ, തുടങ്ങിയ വെള്ളാട്ടങ്ങൾ കെട്ടിയാടി
ബുധനാഴ്ച്ച കരിയടിക്ക് ശേഷം ഉത്സവം കൊടിയിറങ്ങും