സുരൻ മാസ്റ്റർ മെമ്മോറിയൽ എവർറോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് നവംബർ 14, 15 തീയതികളിൽ മാഹിയിൽ


മാഹി: പുത്തലം ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുരൻ മാസ്റ്റർ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റ് നവംബർ 14, 15 (ശനി, ഞായർ) തീയതികളിൽ നടക്കും. മാഹി ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുക.

ഉത്തര മലബാറിലെ പ്രമുഖ ഫുട്ബോൾ അക്കാദമികൾ മാറ്റുരയ്ക്കുന്ന ആവേശകരമായ പോരാട്ടങ്ങളാണ് ടൂർണമെന്റിൽ ഒരുക്കിയിരിക്കുന്നത്. കായികപ്രേമികളെയും പൊതുജനങ്ങളെയും മത്സരങ്ങൾ വീക്ഷിക്കുന്നതിനായി മാഹി ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകരായ പുത്തലം ബ്രദേഴ്സ് ഭാരവാഹികൾ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ