മാഹി: പള്ളൂർ പോലീസ് സ്റ്റേഷന് സമീപം നിലവിൽ പ്രവർത്തിക്കുന്ന വൈദ്യുതി വകുപ്പ് ഓഫീസും ബിൽ അടയ്ക്കാനുള്ള സംവിധാനവും സബ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ ആവശ്യപ്പെട്ടു. ഓഫീസ് മാറ്റുന്നത് പന്തക്കൽ, ചാലക്കര, ഈസ്റ്റ് പള്ളൂർ മേഖലയിലെ ജനങ്ങൾക്ക് വലിയ യാത്രാക്ലേശത്തിനും സാമ്പത്തിക ബാധ്യതയ്ക്കും ഇടയാക്കും.
ജനങ്ങളുടെ സൗകര്യം പരിഗണിച്ച് നിലവിലുള്ള ഓഫീസിൽ തന്നെ ബിൽ അടയ്ക്കാനുള്ള സംവിധാനം തുടരണമെന്ന് അദ്ദേഹം വൈദ്യുതി വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഓഫീസ് മാറ്റാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്മാറണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.