മാഹി: മാഹി ബൈപ്പാസിൽ വെച്ച് കാണാതായ തൃശൂർ സ്വദേശി സുരേന്ദ്രനെ (70) ധർമ്മടത്തു വെച്ച് കണ്ടെത്തി. കുടുംബത്തോടൊപ്പം മൂകാംബിക ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്ന് പുലർച്ചെയാണ് ഇദ്ദേഹത്തെ കാണാതായത്.
ഓർമ്മക്കുറവുള്ള ഇദ്ദേഹം വഴിതെറ്റി ധർമ്മടത്ത് എത്തിയതായി വിവരമറിഞ്ഞതിനെ തുടർന്ന് ബന്ധുക്കളും പോലീസും സ്ഥലത്തെത്തി സുരേന്ദ്രനെ സുരക്ഷിതമായി കണ്ടെത്തി.
