പ്രാദേശിക വ്യോമയാന പദ്ധതിയായ ഉഡാന്റെ പുതുക്കിയ പദ്ധതിയുടെ ഭാഗമായി പുതുച്ചേരിയിൽ നിന്ന് കേരളത്തിലെയും ആന്ഡ്ര പ്രദേശിലെയും നാല് പ്രധാന നഗരങ്ങളിലേക്ക് വിമാനസർവീസ് ഉടൻ ആരംഭിക്കാൻ നീക്കം. കൊച്ചി, കണ്ണൂർ, രാജമുണ്ട്രി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് സർവീസ് പരിഗണിക്കുന്നത്.
പുതുച്ചേരി വിമോചന ദിനാഘോഷ പരിപാടിയിൽ വെച്ചാണ് പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമി പുതിയ വിമാനസർവീസുകൾ ആരംഭിക്കുന്ന കാര്യം അറിയിച്ചത്. പുതുച്ചേരി വിമാനത്താവളത്തിൽ നിന്ന് കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉഡാൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രാലയം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പുതുച്ചേരി സർക്കാർ എന്നിവർ തമ്മിൽ 2026 സെപ്റ്റംബറിൽ ത്രികക്ഷി കരാറിൽ ഏർപ്പെട്ടിരുന്നു.
