മാഹി: മാഹി വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇ. വത്സരാജ് സിൽവർ ജൂബിലി ഹാളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി. മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മാഹി ചീഫ് എജ്യുക്കേഷണൽ ഓഫീസർ എം.എം. തനൂജ, സമഗ്ര ശിക്ഷ എ.ഡി.പി.സി. പി. ഷിജു, ഗവ. എൽ.പി. സ്കൂൾ പ്രധാന അധ്യാപിക ടി. സുമതി, മാഹി ഗവ. മിഡിൽ സ്കൂൾ വിദ്യാർത്ഥി സെയിഫ ഹഷീർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നടന്നു.
