മാഹിയിൽ പമ്പുകൾക്കെതിരെ ആക്ഷൻ കൗൺസിൽ പ്രതിക്ഷേധിച്ചു

 


മാഹീ ഏരിയ ജോയിന്റ് ആക്ഷൻ കൗൺസിൽ എഗൈൻസ്റ്റ് ഫ്യൂവൽ കണ്ടാമിനേഷന്റെ നേതൃത്വത്തിൽ പമ്പുകൾക്കെതിരെ

ജനകീയ കൂട്ടായ്മയുടെ പ്രതിക്ഷേധ മാർച്ച് നടത്തി. ഇന്ധനം കലർന്ന് കുടിവെള്ളം ഉപയോഗശൂന്യമായതിനാൽ ജന ജീവിതം ദുഃസ്സഹമാക്കിയ മേഖലയിൽ നിയമങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾ അടച്ചു പൂട്ടുക, പുതുതായി പെട്രോൾ പമ്പുകൾ അനുവദിക്കാതിരിക്കുക, പെട്രോൾ പമ്പുകളിലെ ശുചിമുറി മാലിന്യം കലർന്ന് പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ ഇടയാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. താഴെ ചൊക്ലി യിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് അഡ്വ.ടി.അശോക് കുമാർ എം എൽ എ ഉദ്‌ഘാടനം ചെയ്തു.

ജോ: ആക്ഷൻ കൗൺസിൽ  പ്രസിഡന്റ്‌ അഡ്വ.കെ.അശോകൻ പള്ളൂർ  അധ്യക്ഷത വഹിച്ചു. സെക്രട്ടറി   രാഗേഷ്.വി.എം സംസാരിച്ചു. 

പ്രതിഷേധ പ്രകടനത്തിൽ  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവരുടെ ജനരോഷം പ്രകടമായി. പാറാൽ പള്ളിക്കു സമീപം നടന്ന സമാപന സമ്മേളനം മുൻ എം എൽ എ  ഡോ:വി.രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ജോ: കൗൺസിൽ  കൺവീനർ പ്രേമരാജൻ.പി.ടി   അധ്യക്ഷത വഹിച്ചു. കെ.മോഹനൻ, ടി.സുരേന്ദ്രൻ, സിഖേഷ്, കെ.കെ.ബഷീർ, ശാസ്ത്ര സാഹിത്യ പരിഷത്ത്   തലശ്ശേരി മേഖല കമ്മിറ്റി അംഗങ്ങളും പ്രകടത്തിൽ പങ്കെടുത്തും.

വളരെ പുതിയ വളരെ പഴയ