ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'മിഴിവ് 2026' എന്ന പേരിൽ വനിതാകലാമേള സംഘടിപ്പിച്ചു. കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് വനിതകൾ വിവിധ കലാമത്സരങ്ങളിൽ പങ്കെടുത്തു.
അഴീക്കൽ ഫിഷ് ലാൻഡിംഗ് സെന്ററിൽ സജ്ജീകരിച്ച വേദിയിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശബ്ന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. ശ്രീഷ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
