ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് വർണാഭമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീജേഷ് കെ.പി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
വാർഡ് മെമ്പർ വരക്കൂൽ പുരുഷു, പിടിഎ പ്രസിഡന്റ് വൈ. ചിത്രൻ, പ്രധാനാധ്യാപകൻ ദീപക് തയ്യിൽ, എച്ച്എം ഫോറം സെക്രട്ടറി കെ.പി. രഞ്ജിത്ത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെആർസി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ വിദ്യാർത്ഥികളും അധ്യാപകരും വിളംബര ഘോഷയാത്രയിൽ പങ്കാളികളായി. ഘോഷയാത്രയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
