ശ്രീ വിനായക കലാക്ഷേത്ര വാർഷികവും നവരാത്രി സംഗീതോത്സവവും: ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു


മാഹി: ശ്രീ വിനായക കലാക്ഷേത്രത്തിന്റെ 28-ാം വാർഷിക ആഘോഷങ്ങളുടെയും നവരാത്രി സംഗീതോത്സവത്തിന്റെയും ഭാഗമായി പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് കുട്ടികൾക്കായി ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. മയ്യഴിയിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പിൽ എൽ.പി., യു.പി., ഹൈസ്കൂൾ, നഴ്സറി വിഭാഗങ്ങളിലായി ഇരുനൂറോളം കുട്ടികൾ പങ്കെടുത്തു.

ചടങ്ങിൽ ആലി സ്കൂൾ മാനേജർ പ്രദീപ് കൂവ്വ അധ്യക്ഷത വഹിച്ചു. യുവ ചിത്രകാരി മാനസ ജയേഷ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബേബി മനോജ് വിഷയാവതരണവും രാമകൃഷ്ണൻ കാണി ആശംസാ പ്രസംഗവും നടത്തി. ചിത്രരചനാ അധ്യാപകൻ വീരേന്ദ്രൻ മാസ്റ്റർ സ്വാഗതവും ചന്ദ്രൻ കെ. നന്ദിയും രേഖപ്പെടുത്തി.



വളരെ പുതിയ വളരെ പഴയ