കൊച്ചി: സി.എം.ആർ.എൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി.
ഇ.ഡി കൈമാറിയ റിപ്പോർട്ടും വിവരങ്ങളും പരിഗണിച്ച് കേസെടുക്കാൻ വിജിലൻസിന് മറ്റ് തടസ്സങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ മുൻകൂട്ടി അനുമതി വാങ്ങേണ്ടതില്ലെന്നും ഇ.ഡി നൽകിയ കത്തിലെ വസ്തുതകൾ പരിശോധച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്നുമാണ് ഹൈക്കോടതി വിധി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ഉയർന്ന ആരോപണങ്ങളിൽ കേസിന്റെ തുടർന്നുള്ള അന്വേഷണം നിർണ്ണായകമാകും.
