മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ ബോട്ടണി വിഭാഗം വിദ്യാർഥികൾക്കായി മാഹി കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച മൂന്നാഴ്ചത്തെ ഇന്റേൺഷിപ്പ് പരിപാടി വിജകരമായി സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മാഹി എം.എൽ.എ. അഡ്വ. ടി. അശോക് കുമാർ നിർവ്വഹിച്ചു. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികളുടെ പ്രായോഗിക കാർഷിക പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും വൃക്ഷത്തൈകളും വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ശിവദാസൻ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫ്ലോസി മാനുവൽ, കൃഷി ഓഫീസർ റോഷ് കെ., ബോട്ടണി വിഭാഗം മേധാവി ഡോ. ജി. പ്രദീപ് കുമാർ, ഇന്റേൺഷിപ്പ് കോ-ഓർഡിനേറ്റർ ഷിജിത്ത് പി.പി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.
