ന്യൂമാഹി: പെരിങ്ങാടി പോസ്റ്റോഫീസ് - മന്ത്രപടിക്കൽ റോഡിൽ ജൽ ജീവൻ മിഷൻ പദ്ധതിപ്രകാരം പൈപ്പിടാൻ എടുത്ത കുഴികൾ മൂടാൻ നിക്ഷേപിച്ച ജല്ലി കനത്ത മഴയിൽ ഒഴുകിപ്പോയി. ഇതോടെ റോഡിൽ വലിയ കുഴികൾ രൂപപ്പെടുകയും കാൽനടയാത്രയും വാഹനഗതാഗതവും പൂർണ്ണമായും ദുസ്സഹമാവുകയും ചെയ്തു.
റോഡിലെ കുഴികൾ കാരണം ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. റോഡിലെ തടസ്സങ്ങൾ നീക്കി അടിയന്തരമായി പൂർവ്വസ്ഥിതിയിലാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
