മാഹി പള്ളിതിരുനാൾ: ജനപ്രവാഹം തുടരുന്നു


മയ്യഴി: മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷങ്ങളിലേക്ക് വിശ്വാസികളുടെ വൻ ഒഴുക്ക്. മയ്യഴി അമ്മയുടെ തിരുസ്വരൂപം ദർശിക്കാനും മാല ചാർത്താനുമായി വൈകുന്നേരം മുതൽ ഭക്തരുടെ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്.

തിരുനാളിന്റെ അഞ്ചാം ദിനത്തിൽ റവ. ഫാ. ആൻ്റണി പാലിയത്തറയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടന്നു. ഡീക്കൻ സെബാസ്റ്റ്യൻ, ഡീക്കൻ ആൻ്റണി എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്ന് നൊവേന, ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം എന്നിവയും അരങ്ങേറി. സെൻ്റ് ജോവാൻ ഓഫ് ആർക്ക് കുടുംബ യൂണിറ്റാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

ശനിയാഴ്ച രാവിലെ ഏഴിന് ദിവ്യബലിയും വൈകീട്ട് ആറിന് ആഘോഷമായ ദിവ്യബലിയും നടക്കും. ഞായറാഴ്ച തുടർച്ചയായ ദിവ്യബലികൾ ഉണ്ടാകും. വൈകീട്ട് ആറിന് കണ്ണൂർ രൂപതാ മെത്രാൻ മോസ്റ്റ് റവ. ഡോ. അലക്സ് വടക്കുംതലയുടെ നേതൃത്വത്തിലാണ് ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നത്.

തിരുനാൾ ജാഗര ദിനമായ 14ന് വൈകീട്ട് 5.30-ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് അതിരൂപതാ വികാരി ജനറൽ ഡോ. ജെൻസൺ പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനമായ 15ന് പുലർച്ചെ ഒന്നു മുതൽ രാവിലെ ആറു വരെ പ്രസിദ്ധമായ ശയനപ്രദക്ഷിണവും നടക്കും.

വളരെ പുതിയ വളരെ പഴയ