പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി സംഗിതോത്സവം നാളെ മുതൽ 21 വരെ നടക്കും. പതിവ് പൂജകൾക്ക് പുറമേ എല്ലാ ദിവസവും നവരാത്രി പൂജയും രാത്രി ലഘു ഭക്ഷണവും ഉണ്ടായിരിക്കും. പൂജാധി കർമ്മങ്ങൾക്ക് മേൽശാന്തി ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമികത്വം നൽകുമെന്ന് ക്ഷേത്ര സമിതി പ്രസിഡൻറ് ഒ.വി.സുഭാഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭജൻസ്, നൃത്താർച്ചന, കർണ്ണാടിക്ക് മ്യൂസിക് & ഭക്തി ഗാനമേള, നൃത്തനൃത്യങ്ങൾ, ഭക്തിഗാനസുധ, നൃത്തസന്ധ്യ, നൃത്ത സംഗീതസന്ധ്യ, എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. 18 ന് വൈകുന്നേരം 5 മണിക്ക് ഗ്രന്ഥംവെപ്പ്, നൃത്താഞ്ജലി. 19 ന് നൃത്തോത്സവം, 20 ന് 6 മണിക്ക് നവരാത്രി കിഴി സമർപ്പണം, വാഹന പൂജ, അമൃതസംഗീതവും വിവിധ കലാപരിപാടികളും നടക്കും. 21 ന് കാലത്ത് 8 മണിക്ക് സരസ്വതി പൂജ, വിദ്യാരംഭം, ഗ്രന്ഥമെടുക്കൽ എന്നിവയും നടക്കും. വിദ്യാരംഭം കുറിക്കുന്നവർ 9846422367, 9567231272 എന്നി നമ്പറിൽ പേര് രജിസ്റ്റർ ചെയ്യാമെന്ന് വാർത്ത സമ്മേളനത്തിൽ ക്ഷേത്ര സമിതി ഭാരവാഹികളായ സെക്രട്ടറി ഷാജി കൊള്ളുമ്മൽ, സി.വി.രാജൻ പെരിങ്ങാടി, പവിത്രൻ കൂലോത്ത് എന്നിവർ അറിയച്ചു

#tag:
പെരിങ്ങാടി