മാഹി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ അമ്മത്രേസ്യയുടെ വിശുദ്ധ തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കൊടിയേറി. ബസിലിക്ക റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട് കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു.
പാരിഷ് കൗൺസിൽ അംഗങ്ങളും നൂറുകണക്കിന് വിശ്വാസികളും കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്തു. കൊടിയേറ്റത്തിന് പിന്നാലെ അൾത്താരയിലെ രഹസ്യ അറയിൽ നിന്ന് വിശുദ്ധ അമ്മത്രേസ്യായുടെ തിരുസ്വരൂപം പുറത്തേക്ക് എഴുന്നള്ളിച്ച് പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചു. ഇനി വരുന്ന 18 ദിവസങ്ങൾ മയ്യഴിക്ക് ആഘോഷ ദിനങ്ങളാണ്. ഒക്ടോബർ 14-ന് ജാഗര പ്രദിക്ഷണവും 15-ന് ശയന പ്രദിക്ഷണവും നടക്കും. തിരുനാൾ ആഘോഷങ്ങൾ ഒക്ടോബർ 22-ന് കൊടിയിറങ്ങോടെ സമാപിക്കും.
