പി. പി. രാമകൃഷ്ണൻ അനുസ്മരണവും കമ്മ്യൂണിസ്റ്റ് കുടുംബസംഗമവും സംഘടിപ്പിച്ചു


മാഹി: കോടിയേരി ബാലകൃഷ്ണൻ, സി. എച്ച്. അശോകൻ എന്നിവരുടെ ചിരസ്മരണയുടെയും ഒക്ടോബർ 25-ന് നടക്കുന്ന ജില്ലാതല റാലിയുടെയും ഭാഗമായി മാഹി ലോക്കൽതല കുടുംബസംഗമവും പി. പി. രാമകൃഷ്ണൻ അനുസ്മരണവും സംഘടിപ്പിച്ചു. മാഹി ക്യാപിറ്റോൾ വെഡ്ഡിങ് സെന്ററിൽ നടന്ന പരിപാടി സി.പി.ഐ.(എം) സംസ്ഥാന സമിതി അംഗം പനോളി വത്സൻ ഉദ്ഘാടനം ചെയ്തു.

കെ. പി. സുനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. പി. നൗഷാദ് സ്വാഗതം പറഞ്ഞു. തലശ്ശേരി ഏരിയ സെക്രട്ടറി സി. കെ. രമേശൻ, മാഹി എം.എൽ.എ. രമേശ് പറമ്പത്ത്, നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, വി. ജനാർദ്ദനൻ, ടി. സുരേന്ദ്രൻ, വി. ജയബാലു എന്നിവർ സംസാരിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചവരെയും മുതിർന്ന പാർട്ടി അംഗങ്ങളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.



വളരെ പുതിയ വളരെ പഴയ