ആയുഷ്മാൻ ആരോഗ്യ മന്ദിർ പുതിയ കെട്ടിടത്തിലേക്ക്; ഉദ്ഘാടനം ഒക്ടോബർ 5ന് നടക്കും

മാഹി: മാഹി ആരോഗ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പരിധിയിലുള്ള ആയുഷ്മാൻ ആരോഗ്യ മന്ദിർ അർബൻ സബ് ഹെൽത്ത് സെന്റർ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 5-ന് നടക്കും.

മുമ്പ് ചെറുകല്ലായിൽ പ്രവർത്തിച്ചിരുന്ന ഈ കേന്ദ്രം, ചാലക്കര സതീഷ് ബേക്കറിക്ക് സമീപം സജ്ജമാക്കിയ പുതിയ സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. ഒക്ടോബർ 5-ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ, ഐ.എ.എസ്. ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇഷാഖ്, മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. സൈബുന്നീസ ബീഗം എന്നിവർ ചടങ്ങിൽ സംബന്ധിക്കും. കൂടുതൽ സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിലേക്ക് ആരോഗ്യകേന്ദ്രം മാറും വഴി പ്രദേശവാസികൾക്ക് ചികിത്സാ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും മെച്ചപ്പെട്ട രീതിയിലും ലഭ്യമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

 

വളരെ പുതിയ വളരെ പഴയ