എ. വി. സിന്ധു ടീച്ചർ സർവ്വീസിൽ നിന്നും വിരമിച്ചു; ചെമ്പ്ര ഗവ. എൽ. പി. സ്കൂളിൽ സ്നേഹനിർഭരമായ യാത്രയയപ്പ്

 


മാഹി: ചെമ്പ്ര ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപിക എ. വി. സിന്ധു സർവ്വീസിൽ നിന്നും സ്വയം വിരമിച്ചു. മാഹി വിദ്യാഭ്യാസ വകുപ്പിൽ മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ സേവനത്തിന് ശേഷമാണ് ടീച്ചർ പടിയിറങ്ങുന്നത്. 2026-ലെ പുതുച്ചേരി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ മികച്ച അധ്യാപകർക്കുള്ള അവാർഡ് കരസ്ഥമാക്കിയ ശേഷമാണ് ടീച്ചറുടെ വിരമിക്കൽ.

ടീച്ചറുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'സ്വച്ഛ വിദ്യാലയ' പദ്ധതിയിലൂടെ ചെമ്പ്ര ഗവ. എൽ. പി. സ്കൂൾ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും ദേശീയ തലത്തിൽ രണ്ടാം സ്ഥാനവും നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു. സർവ്വീസിൽ നിന്ന് വിരമിച്ച എ. വി. സിന്ധു ടീച്ചർക്ക് സഹപ്രവർത്തകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് സ്കൂളിൽ യാത്രയയപ്പ് നൽകി.



വളരെ പുതിയ വളരെ പഴയ