മാഹി: ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ചെറുകല്ലായി ആയുഷ്മാൻ ആരോഗ്യ മന്ദിർ അർബൻ സബ് ഹെൽത്ത് സെന്റർ ചാലക്കരയിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. ടി. അശോക് കുമാർ എം.എൽ.എ നിർവഹിച്ചു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇഷാഖ്, മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. എം.കെ. സൈബുന്നീസ ബീഗം, ഡോ. നുഫ്സത്ത് ജെബിൻ, ഡോ. ഹരിത, ഡോ. അഞ്ജന ചന്ദ്രൻ, പി.പി. രാജേഷ്, സേതുബതി, ജി. ശ്രീജിത, സി.കെ. രജുല തുടങ്ങിയവർ പങ്കെടുത്തു.
