വ്യാപാരി സംഗമവും ആശ്വാസധന കൈമാറ്റവും സംഘടിപ്പിച്ചു: കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു


അഴിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരി സംഗമം സംഘടിപ്പിച്ചു. കെ.കെ. രമ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വെച്ച്, പരേതനായ വ്യാപാരി മഹിജ എസ്.പി.യുടെ കുടുംബത്തിനുള്ള 10 ലക്ഷം രൂപയുടെ ആശ്വാസ ഫണ്ട് എം.എൽ.എ. കൈമാറി. കെ.വി.വി.ഇ.എസ്. സംസ്ഥാന വർക്കിംഗ് പ്രസിഡന്റും ജില്ലാ പ്രസിഡന്റവുമായ പി.കെ. ബാപ്പു ഹാജി മുഖ്യാതിഥിയായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ബബിത്ത് ടി.പി. അധ്യക്ഷത വഹിച്ചു.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീല, കെ.വി.വി.ഇ.എസ്. ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. വിനോദൻ, രാജേഷ് അഴിയൂർ, നവാസ് നെല്ലോളി തുടങ്ങിയവർ സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ