മാഹി: മാഹി സെന്റ് തെരേസ ബസിലിക്കയിലെ ചരിത്രപ്രസിദ്ധമായ തിരുനാളിന്റെ രണ്ടാം ദിന ചടങ്ങുകൾ ഭക്തിനിർഭരമായി നടന്നു. രണ്ടാം ദിനത്തിൽ റവ. ഫാദർ ഷാജു ആന്റണിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. റവ. ഫാദർ മാത്യു കൊട്ടാരം സഹകാർമികത്വം വഹിച്ചു. സെന്റ് പീറ്റേഴ്സ് കുടുംബ യൂണിറ്റാണ് ഇന്നത്തെ ദിവ്യബലി ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
തിരുനാളിനോടനുബന്ധിച്ച് ഒക്ടോബർ 7 ബുധനാഴ്ച രാവിലെ 7 മണിക്ക് ദിവ്യബലി ഉണ്ടാകും. തുടർന്ന് വൈകീട്ട് 6 മണിക്ക് റവ. ഫാദർ ജോൺ വെട്ടിമലയിലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും നടക്കും.
