ഈയ്യത്തുങ്കാട് മഠത്തിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനം ആചരിച്ചു


ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഭജന, ഗുരുപൂജ, പ്രദക്ഷിണം, സമൂഹപ്രാർത്ഥന, സമൂഹസദ്യ എന്നിവ സംഘടിപ്പിച്ചു.

തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ശാന്തിയുടെ കാർമ്മികത്വത്തിലാണ് ഗുരുപൂജ ചടങ്ങുകൾ നടന്നത്. പരിപാടികൾക്ക് മഠം പ്രസിഡന്റ് കെ.കെ. സുബീഷ്, സെക്രട്ടറി ദിലീപ്, കെ.ടി. പ്രദീപൻ, ഹരീന്ദ്രൻ കുയ്യാലി, എൻ.കെ. സുരേന്ദ്രൻ, കുഴിച്ചാലിൽ പുരുഷു എന്നിവർ നേതൃത്വം നൽകി.



വളരെ പുതിയ വളരെ പഴയ