പുതുച്ചേരി സർക്കാർ മാഹിയിലെ റേഷൻ കാർഡുടമകൾക്കായി 2025 ഡിസംബർ മുതൽ 2026 മെയ് വരെയുള്ള ആറു മാസത്തേക്ക് അനുവദിച്ച സൗജന്യ റേഷൻ അരി വിതരണം ഇന്ന് ആരംഭിച്ചു. മുൻപ് വാങ്ങാൻ സാധിക്കാത്തവർക്കായി മയ്യഴിയിലെ വിവിധ റേഷൻ കടകളിൽ ലഭ്യമായ സ്റ്റോക്ക് തീരുന്നതുവരെ വിതരണം തുടരുമെന്ന് മാഹി സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.
സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായുള്ള കാർഡുകളൊഴികെ, ചുവപ്പ് കാർഡിന് 20 കിലോയും മഞ്ഞ കാർഡിന് 10 കിലോയും വീതമാണ് നൽകുന്നത്. രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണി വരെയുമാണ് റേഷൻ കടകളുടെ പ്രവർത്തന സമയം.
പുതുച്ചേരി സർക്കാർ പുതുതായി നടപ്പിലാക്കിയ ആധാറുമായി ബന്ധിപ്പിച്ച EPoS സംവിധാനം വഴി മാത്രമാണ് അരി വിതരണം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് 7306899601, 9496602025 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
