മേലെ മുക്കാളിയിൽ മണ്ണിടിച്ചിൽ: അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ചു


ചോമ്പാല: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന മേലെ മുക്കാളിയിൽ തിങ്കളാഴ്ച ഉച്ചയോടെ എൺപത് മീറ്ററോളം നീളത്തിൽ വൻ മണ്ണിടിച്ചിലുണ്ടായി.

സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥരോ ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) അധികൃതരോ സ്ഥലം സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ദേശീയപാത ഉപരോധിച്ചു. റോഡ് നിർമ്മാണത്തിലെ അപാകതയാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഉപരോധത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.



വളരെ പുതിയ വളരെ പഴയ