മാഹിയിൽ തദ്ദേശ തിരഞ്ഞെടുപ്പ്: ഇലക്ഷൻ കമ്മീഷണറുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 


മാഹി: വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന മയ്യഴിയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. പുതുച്ചേരി സംസ്ഥാന ഇലക്ഷൻ കമ്മീഷണറുടെ നിയമനത്തിനായി സെപ്റ്റംബർ 18-ന് സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് അടിയന്തരമായി നടത്തണമെന്ന് ആവശ്യപ്പെട്ട് മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകുകയും തുടർന്ന് നിയമപോരാട്ടം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ 2026 ഓഗസ്റ്റ് 13-ന് മദ്രാസ് ഹൈക്കോടതി പുതുച്ചേരി ഭരണകൂടത്തിന് നിർദ്ദേശം നൽകി. ഈ കോടതി ഉത്തരവിന്റെ തുടർച്ചയായാണ് ഇപ്പോൾ ഇലക്ഷൻ കമ്മീഷണറെ നിയമിക്കാനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ജനങ്ങൾക്ക് ഉറപ്പാക്കുന്നതിൽ നിർണായകമായ ഒരു ചുവടുവെപ്പാണിത്.

 

വളരെ പുതിയ വളരെ പഴയ