ഏഴാമത് പുതുച്ചേരി സ്റ്റേറ്റ് കളരിപ്പയറ്റ് മത്സരം ഒക്ടോബർ രണ്ടിന് നടക്കും


മാഹി: പുതുച്ചേരി സ്റ്റേറ്റ് കളരിപ്പയറ്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏഴാമത് പുതുച്ചേരി സ്റ്റേറ്റ് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ രണ്ടിന് നടക്കും. ലാസ്പേട്ടിന് സമീപമുള്ള ശബരി വിദ്യാശ്രമം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പുതുച്ചേരി ആഭ്യന്തര മന്ത്രി എ. നമശിവായം, കായിക മന്ത്രി ജി.എൻ. രാജശേഖരൻ എന്നിവർ പങ്കെടുക്കും. പുതുച്ചേരി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും വിവിധ കളരികളിൽ പരിശീലനം നേടുന്നവർക്കും മത്സരത്തിൽ പങ്കാളികളാകാം. വിവിധ പ്രായവിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പൗരാണിക ആയോധനകലയായ കളരിപ്പയറ്റിനെ യുവതലമുറയ്ക്കിടയിൽ പ്രചരിപ്പിക്കാനും മികച്ച കായിക പ്രതിഭകളെ കണ്ടെത്തി സംസ്ഥാന-ദേശീയതല മത്സരങ്ങളിലേക്ക് ഉയർത്തിക്കൊണ്ടുവരാനുമാണ് ചാമ്പ്യൻഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. പങ്കെുക്കാൻ താല്പര്യമുള്ളവർ കളരിപ്പയറ്റ് പരിശീലന കേന്ദ്രങ്ങൾ വഴിയോ സംഘാടകരുമായി നേരിട്ടോ ബന്ധപ്പെടണമെന്ന് പുതുച്ചേരി സ്റ്റേറ്റ് കളരിപ്പയറ്റ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ