ഒളവിലം: രാമുണ്ണി മൊട്ട - അരയാക്കൂൽ റോഡിലെ അപകടാവസ്ഥയിലുള്ള ചെങ്ങര പറമ്പ് താഴ്ത്തി കുഴപ്പങ്ങൾ പരിഹരിക്കാൻ പഞ്ചായത്ത് ഇടപെട്ട് ജെ സി ബി ഉപയോഗിച്ച് പണി തുടങ്ങിയെങ്കിലും പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചതായി പരാതി. ചൊക്ലി സബ് ജില്ലാ കലോത്സവത്തിന്റെ ഭാഗമായി സമീപത്തെ വിദ്യാലയത്തിലേക്ക് നിരവധി ആളുകളും വിദ്യാർത്ഥികളും എത്തുന്ന സമയമായതിനാൽ റോഡിലെ ഈ അപകടനില ഉടൻ പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. റോഡ് പൂർണ്ണമായി ഗതാഗതയോഗ്യമാക്കി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ജനപക്ഷം ആവശ്യപ്പെട്ടു.
