മാഹി: മാഹി സെന്റ് തെരേസാസ് ബസിലിക്കയോട് അനുബന്ധിച്ച് പുതുതായി നിർമ്മിക്കുന്ന വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു. കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത റവ. ഡോ. വർഗീസ് ചക്കാലക്കൽ ആണ് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്.
തിങ്കളാഴ്ച രാവിലെ 10.30-ഓടെ ദേവാലയത്തിന് പിൻവശത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു ചടങ്ങ്. ബസിലിക്ക റക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ വൈദികർ, പാരിഷ് കൗൺസിൽ സെക്രട്ടറി, കൗൺസിൽ അംഗങ്ങൾ, വിവിധ സമിതി അംഗങ്ങൾ, സംഘടനാ പ്രതിനിധികൾ, ഇടവകാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
