മാഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാഹി മേഖല മസ്ജിദ് മദ്രസ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോണ്ടിച്ചേരി വഖഫ് ബോർഡ് ചെയർമാൻ അഡ്വ. വി.പി. അബ്ദുറഹ്മാന് നിവേദനം നൽകി. വഖഫ് ബോർഡിന്റെ റീജിയണൽ ഓഫീസ് മാഹിയിൽ ആരംഭിക്കണം എന്നത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.
വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഉദീമ് പോർട്ടലിൽ വിവരങ്ങൾ ചേർക്കുന്നതിന് വഖഫ് ബോർഡിന്റെ ഭാഗത്തുനിന്ന് ലഭിച്ച സഹായങ്ങൾക്ക് പ്രതിനിധികൾ ചെയർമാനെ അഭിനന്ദനം അറിയിച്ചു. ചടങ്ങിൽ കമ്മിറ്റിയുടെ ഉപഹാരവും ചെയർമാന് കൈമാറി.
കമ്മിറ്റി ചെയർമാൻ കെ.ഇ. മമ്മുവിന്റെ നേതൃത്വത്തിൽ വിവിധ പള്ളി കമ്മിറ്റി പ്രതിനിധികളാണ് ചെയർമാനെ നേരിൽ കണ്ടത്. ടി.കെ. വസീം, എ.വി. യൂസഫ്, അബ്ദുൽ ഖാദർ ചാലക്കര, ഷാഹുൽ ഹമീദ്, വി.പി. അഷ്റഫ് ഹാജി, എ.വി. സിദ്ദീഖ് ഹാജി, ഷംസുദ്ദീൻ മഞ്ചക്കൽ, വി.പി. സുബൈർ ഹാജി, സിദ്ദീഖ് ഷാലിമാർ, നാസർ മാഡോൾ, അലി ഹാജി, സിദ്ദീഖ് മാങ്ങാട്, അസീസ് പള്ളൂർ, റൂബിസ് ചാലക്കര എന്നിവരും സംഘത്തിലുണ്ടായിരുന്നു.
