റെഡ് റിബൺ ജില്ലാതല നാടക മത്സരം: മാഹി കോ-ഓപ്പറേറ്റീവ് കോളേജിന് ഒന്നാം സ്ഥാനം


മാഹി: പോണ്ടിച്ചേരി എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ വെച്ച് സംഘടിപ്പിച്ച ജില്ലാതല റെഡ് റിബൺ നാടക മത്സരത്തിൽ പള്ളൂർ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി ഒന്നാം സ്ഥാനം നേടി. കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ ഇനത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്.

പി.ജി ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർ കെ.കെ.വി. ഷഹീലിന്റെ മാർഗ്ഗനിർദ്ദേശത്തിലും പരിശീലനത്തിലുമാണ് വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തത്.

കടുത്ത പോരാട്ടം നടന്ന മത്സരത്തിൽ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, മാഹി ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജ് എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു.



വളരെ പുതിയ വളരെ പഴയ