അഴിയൂർ: കുഞ്ഞിപ്പള്ളി അൽ ഹിക്മ പള്ളിയിൽ മോഷണശ്രമം. കഴിഞ്ഞ ദിവസം രാവിലെയാണ് പള്ളിയിൽ മോഷണം നടത്താൻ ശ്രമമുണ്ടായത്.
പള്ളിയിൽ നിന്നും സാധനങ്ങളുമായി പുറത്തേക്ക് ഓടിയ മോഷ്ടാവിനെ കണ്ട് പ്രദേശവാസികളായ മൊയ്തു കുഞ്ഞിപ്പള്ളി, മുസ്തഫ അഴിയൂർ എന്നിവർ പിന്തുടർന്നുവെങ്കിലും ഇയാൾ പണ്ടങ്ങൾ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
വിവരമറിഞ്ഞ് ചോമ്പാല പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
