മാഹി: മാഹി മൈതാനത്ത് നടന്ന തലശ്ശേരി സൗത്ത് സബ് ജില്ലാ സീനിയർ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ന്യൂമാഹി എം.എം. ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ചിറക്കര ജി.വി.എച്ച്.എസ്.എസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് എം.എം. ഹയർ സെക്കൻഡറി സ്കൂൾ ടീം ചാമ്പ്യന്മാരായത്.
മിന്നും വിജയത്തോടെ ന്യൂമാഹി സ്കൂൾ ടീം സബ് ജില്ലാ കിരീടവും ജില്ലാതല മത്സരങ്ങളിലേക്കുള്ള യോഗ്യതയും സ്വന്തമാക്കി.
