ഒളവിലം ചെങ്ങര പറമ്പിലെ അപകടാവസ്ഥ: ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യം


ചൊക്ലി: ഒളവിലം രാമുണ്ണി മൊട്ട - അരയാക്കൂൽ റോഡിലെ ചെങ്ങര പറമ്പിലെ അപകടാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മേഖലയിലെ അപകടഭീഷണി ഒഴിവാക്കാൻ പഞ്ചായത്ത് ഇടപെട്ട് ജെ.സി.ബി ഉപയോഗിച്ച് പ്രവൃത്തികൾ ആരംഭിച്ചിരുന്നെങ്കിലും നിർമ്മാണം പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്.

ചൊക്ലി സബ് ജില്ലാ കലോത്സവത്തിന്റെ ഭാഗമായി സമീപത്തെ വിദ്യാലയത്തിലേക്ക് നിരവധി ആളുകളും വാഹനങ്ങളും എത്താനിരിക്കെ, നിലവിലുള്ള അവസ്ഥ വലിയ യാത്രാതടസ്സത്തിനും അപകടങ്ങൾക്കും വഴിവെക്കുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തിൽ റോഡിലെ അപകടാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



വളരെ പുതിയ വളരെ പഴയ