രക്തസാക്ഷി മിച്ചിലോട്ട് മാധവന്റെ 84-ാമത് ചരമദിനം മാഹിയിൽ ആചരിച്ചു


മാഹി: രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രാൻസ് പിടിച്ചടക്കിയ നാസി ഭരണകൂടത്തിൽ നിന്നും ഫ്രാൻസിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിൽ ധീരരക്തസാക്ഷിത്വം വരിച്ച ഏക ഇന്ത്യക്കാരനും മയ്യഴി സ്വദേശിയുമായ മിച്ചിലോട്ട് മാധവന്റെ 84-ാമത് ചരമദിനം ആചരിച്ചു. മയ്യഴി രക്തസാക്ഷി സാംസ്കാരിക പഠന കേന്ദ്രത്തിന്റെയും മിച്ചിലോട്ട് മാധവൻ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.

കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നിർവ്വഹിച്ചു. ആത്മസമർപ്പണത്തിലൂടെ സ്മരണീയനായി മാറിയതുകൊണ്ടാണ് എട്ട് പതിറ്റാണ്ടിനു ശേഷവും നാട് മിച്ചിലോട്ട് മാധവനെ ഓർത്ത് അഭിമാനം കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് നടന്ന ചടങ്ങിൽ 'മയ്യഴി: ചരിത്രവും വർത്തമാനവും' എന്ന വിഷയത്തിൽ ചരിത്രകാരൻ ഡോ. എ. വത്സലൻ പ്രഭാഷണം നടത്തി. ഹാരിസ് പരന്തിരാട്ട്, ശശിധരൻ പി.സി.എച്ച്, വിനയൻ പുത്തലത്ത് എന്നിവർ സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ