'ചാലക്കര പെരുമ 2026-27' സംഘാടക സമിതി രൂപീകരിച്ചു


മാഹി: ചാലക്കര ദേശ കൂട്ടായ്മയുടെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ചാലക്കര പെരുമ 2026-27' വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനം. മൂന്ന് മാസം നീണ്ടുനിൽക്കുന്ന മെഗാ പരിപാടികളാണ് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.

ചാലക്കര എം.എ.എസ്.എം വായനശാലയിൽ വെച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഡോ. ഭാസ്കരൻ കാരായി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കെ.പി. വത്സൻ ചെയർമാനായും കെ. ചിത്രൻ ജനറൽ കൺവീനറായും 302 അംഗ ജനറൽ കമ്മിറ്റിയെയും 102 അംഗ പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു. വരും ദിവസങ്ങളിൽ പരിപാടികളുടെ വിശദമായ രൂപരേഖ പുറത്തിറക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ