മാഹി ബസിലിക്കയിൽ പുതിയ വൈദിക മന്ദിരത്തിന് ശിലാസ്ഥാപനം നടത്തി


മാഹി: മാഹി സെന്റ് തെരേസ ബസിലിക്കയോട് അനുബന്ധിച്ച് പുതുതായി നിർമ്മിക്കുന്ന വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപനം കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത റവ. ഡോ. വർഗീസ് ചക്കാലക്കൽ നിർവഹിച്ചു. ബസിലിക്ക റെക്ടർ റവ. ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് അതിരൂപത വികാരി ജനറൽ മൊൺ. ജെൻസൺ പുത്തൻവീട്ടിൽ ഉൾപ്പെടെയുള്ള വൈദികരും വിവിധ കോൺവെന്റുകളിലെ സന്യാസിനിമാരും പങ്കെടുത്തു. പാരിഷ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ ഷിബു, കൗൺസിൽ അംഗങ്ങൾ, വിവിധ സംഘടനാ ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

 

വളരെ പുതിയ വളരെ പഴയ