ജീലാനി അനുസ്മരണവും സ്വലാത്ത് മജ്‌ലിസും സംഘടിപ്പിച്ചു


മാഹി: എസ്.വൈ.എസ് ചാലക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ജീലാനി അനുസ്മരണവും ദ്വൈവാര നാരീയത്ത് സ്വലാത്ത് മജ്‌ലിസും സംഘടിപ്പിച്ചു. ചാലക്കര നബാല മൻസിലിൽ വെച്ച് നടന്ന പരിപാടിയിൽ ഉസ്താദ് അബ്ദുൽ സലാം സഖാഫി കൂത്തുപറമ്പ് മുഖ്യകാർമികത്വം വഹിച്ചു.

നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ചടങ്ങിൽ ഫൈസൽ ഹാജി ആമിനാസ്, റുബീസ് ചാലക്കര, നൗഷാദ് കുന്നത്ത്, മൂസ ബലാരം വീട്ടിൽ, സുബ്ഹാൻ, മിദ്‌ലാജ് എന്നിവർ നേതൃത്വം നൽകി.



വളരെ പുതിയ വളരെ പഴയ