മാഹി: ആർഎസ്എസ് - യുഡിഎഫ് ഡീലിന്റെ ഭാഗമായി ഇഡി കത്തിന്റെ മറവിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടാൻ നീക്കം നടക്കുന്നു എന്നാരോപിച്ച് സിപിഐഎം മാഹി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. മാഹി ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ സിപിഐഎം മാഹി ലോക്കൽ സെക്രട്ടറി കെ.പി. നൗഷാദ്, കെ.പി. സുനിൽകുമാർ, ഹാരിസ് പരന്തിരാട്ട്, വി. രഞ്ജിന എന്നിവർ സംസാരിച്ചു.
