ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഓണം - ചതയം - നബിദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു


മാഹി: ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഓണം, ചതയം, നബിദിനാഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മാഹി ശിശിരം ബംഗ്ലാവിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. പ്രഭാഷകൻ എ.സി.എച്ച്. അഷ്റഫ് മാസ്റ്റർ ചടങ്ങിൽ ഓണസന്ദേശം നൽകി.

​മാഹി സി.എച്ച്. സെന്റർ പ്രസിഡണ്ട് എ.വി. യൂസഫ്, ദാസൻ കാണി, ശോഭ പി.ടി.സി., റോഷ്നി ലതീഫ്, ശ്രീധരൻ മാസ്റ്റർ, സോമൻ ആനന്ദ്, സോമൻ മാഹി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ടി.എം. സുധാകരൻ സ്വാഗതവും ഇ.കെ. റഫീഖ് നന്ദിയും പറഞ്ഞു. ജസീമ മുസ്തഫ, സുരേഷ് പന്തക്കൽ, ഷൈനി ചിത്രൻ, മോഹൻദാസ്, ആർട്ടിസ്റ്റ് സതീ ശങ്കർ, ടി.എ. ലതീപ്, പി. രമാഭായ്, മർസീന സമാൻ, ഹൈറുന്നിസ, ഷൈജ പാറക്കൽ, റോഷിത, സജ്ന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

​വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം വിവിധ ഓണക്കളികളും സാംസ്കാരിക കലാപരിപാടികളും അരങ്ങേറി. തുടർന്ന് നടന്ന ചടങ്ങിൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


​: 

വളരെ പുതിയ വളരെ പഴയ