ദേശീയപാത 66 ലെ തലശ്ശേരി മാഹി ബൈപ്പാസിൽ വാഹനങ്ങളുടെ വേഗപരിധി വർധിപ്പിച്ച് പുതിയ ബോർഡുകൾ സ്ഥാപിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത അനുവദിച്ചുകൊണ്ടുള്ള ബോർഡുകളാണ് പാതയിൽ സ്ഥാപിച്ചിരിക്കുന്നത്.
മുമ്പ് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയായിരുന്നു ഇവിടെ അനുവദിച്ചിരുന്നത്. പുതിയ മാറ്റത്തോടെ ചെറിയ വാഹനങ്ങൾക്ക് 100 കിലോമീറ്റർ വേഗതയിൽ യാത്ര ചെയ്യാനാകും. വാഹനയാത്രികരുടെ സുരക്ഷ മുൻനിർത്തി പാതയിലെ പ്രധാന വളവുകളിൽ വേഗത നിയന്ത്രിക്കുന്നതിനുള്ള മുന്നറിയിപ്പ് ബോർഡുകളും പ്രത്യേകമായി സ്ഥാപിച്ചിട്ടുണ്ട്.
