മയ്യഴിപ്പുഴയോര നടപ്പാതയിലും ടാഗോർ പാർക്കിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു

 മാഹി: മയ്യഴിപ്പുഴയ്ക്ക് അരഞ്ഞാണം പോലെ മനോഹരമായ പുഴയോര നടപ്പാതയിലും സമീപത്തെ ടാഗോർ പാർക്ക് പരിസരത്തും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. പ്രകൃതിഭംഗി ആസ്വദിക്കാനും പ്രഭാത-സായാഹ്ന സവാരിക്കുമായി ദിനവും നൂറുകണക്കിന് ആളുകളെത്തുന്ന ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ തെരുവുനായ്ക്കളുടെ സാന്നിധ്യം വർധിച്ചത് പ്രാദേശികവാസികൾക്കും സന്ദർശകർക്കും വലിയ ഭീഷണിയാകുകയാണ്.

പ്രദേശത്ത് കൂട്ടമായി തടിച്ചുകൂടുന്ന നായ്ക്കൾ കാൽനടയാത്രക്കാരെയും കുട്ടികളെയും ഭയപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. പലപ്പോഴും സവാരിക്കെത്തുന്നവർക്ക് നേരെ നായ്ക്കൾ കുരച്ചടുക്കുന്നതായും പരാതിയുണ്ട്. ഇത് പ്രദേശത്തെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയെപ്പോലും സാരമായി ബാധിക്കുന്നുണ്ട്.

ടൂറിസം കേന്ദ്രത്തിലെത്തുന്ന പൊതുജനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് തെരുവുനായ്ക്കളുടെ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും സന്ദർശകരുടെയും ആവശ്യം.

 

വളരെ പുതിയ വളരെ പഴയ